മെയ് 13 മുതൽ കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട...

ഭോപ്പാൽ: മധ്യപ്രദേശിൽ മെയ് 13 ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊന്ന് പത്ത് അടി താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മധ്യപ്രദേശിലെ ദേവാസ്...

കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ 1500 കളിപ്പാട്ടങ്ങള്‍ നിരോധിച്ച് ബഹ്‌റൈന്‍

മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 1,500 ഓളം കളിപ്പാട്ടങ്ങളെ ബഹ്‌റൈൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ അധികൃതർ ഉത്തരവിട്ടു. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഫീൽഡ് സർവേയുടെ ഭാഗമായി, കളിപ്പാട്ടക്കടകളുടെ...

പ്രണയിച്ചു വിവാഹം കഴിച്ചു; അച്ഛൻ തന്റെ 19 വയസ്സുള്ള മകളെ വെട്ടിക്കൊന്നു

തെങ്കാശി: മതവിരുദ്ധ പ്രണയ വിവാഹത്തിൽ അതൃപ്തിയുള്ള അച്ഛൻ തന്റെ 19 വയസ്സുള്ള മകളെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി...

മന്ത്രി ആർ. ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുനേടി; ജയം റദ്ദാക്കണമെന്ന് ഹർജി

കൊച്ചി: മന്ത്രി ആർ. ബിന്ദു പ്രഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടി ജയിച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർഥിയായിരുന്ന യുഡിഎഫിന്റെ തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. ബിന്ദുവിന്റെ തിരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്നാണ്...

വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെ ചൂണ്ടക്കൊളുത്തില്‍ തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്രിസ്തുരാജ് എന്നയാള്‍ വളര്‍ത്തിയ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണോ എന്ന നായയാണ്...

എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ തിരുവഞ്ചൂരിന് ഊമക്കത്ത്; 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും...

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഊമക്കത്ത് ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്...

കിറ്റെക്‌സിന്റെ ​പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ എടുക്കും; വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റെക്‌സില്‍ നടന്നിട്ടില്ലെന്ന് മന്ത്രി

കൊച്ചി: കിറ്റെക്‌സിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്നും എന്നിരുന്നാൽ കൂടി അവരുന്നിയിച്ച പ്രശ്‌നങ്ങള്‍ ഗൗരമായി എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റുവകുപ്പുകളുടെ പരിശോധനകളാണ്...

എക്‌സ്ട്രാ ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ്, ഫുൾ സാലറി എന്നിവയോടൊപ്പം നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കാം

റീട്ടെയിൽ മാനേജ്‌മെന്റിൽ നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനും നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അൾസ്റ്റർ യൂണിവേഴ്‌സിറ്റി, ഐറിഷ് ടൈംസ് ട്രെയിനിംഗ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ലിഡ്‌ൽ ഫീഡ് യുവർ മൈൻഡ് മാനേജ്‌മെന്റ് ഡിഗ്രി  ഈ...

മമ്മൂട്ടി വില്ലനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി മമ്മൂട്ടി എത്തുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടായിരിക്കും. ജൂലായ് 12 ന് ചിത്രീകരണം അരംഭിക്കുന്ന ചിത്രം...

സെറീന വില്യംസ് വിംബിൾഡനിൽ നിന്ന് പരുക്കേറ്റ് പുറത്തായി

ലണ്ടൻ: ഇതിഹാസ താരം യുഎസിന്റെ സെറീന വില്യംസ് വിംബിൾഡനിൽനിന്ന് പരുക്കേറ്റ് പുറത്തായി. ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് പരിക്കേറ്റത്. 24–ാം ഗ്രാൻസ്‍ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോർഡിനൊപ്പം എത്താനുള്ള ശ്രമമാണ് പരുക്കേറ്റതോടെ പാളിയത്. വിംബിൾഡനിൽ...

സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് രക്ഷിതാക്കൾ; “പോയി ചാകൂ …!!” എന്ന് ആക്രോശിച്ച് മന്ത്രി

ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് പരാതി പറയാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാറിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ...

അനില്‍ കാന്ത് ഐപിഎസ്‌ പുതിയ സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു.  ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത്. ഇന്നു ചേര്‍ന്ന...

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ തുകയിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ തുകയിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കാണമെന്ന് കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നിർദേശം. ധനസഹായം എത്രവേണം എന്നുള്ളത് കോടതി കേന്ദ്ര തീരുമാനത്തിനു വിട്ടു. ദുരന്ത നിവാരണ നിയമത്തിന്റെ...

ഇൻഫ്ലൂവൻസ, കോവിഡ്- 19 ലക്ഷണങ്ങൾ സമാനം; എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് വിദഗ്ധർ

ഇൻഫ്ലൂവൻസ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങൾ സമാനമായതിനാൽ കുട്ടികൾ ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കുട്ടികൾ സുരക്ഷിതരാക്കുമെന്നും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുമെന്നും വിദഗ്ധർ കരുതുന്നു. കുട്ടികളുടെ ശ്വാസകോശത്തെയും...

ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക വാട്ടർഫോർഡ് AIC ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വാട്ടർഫോർഡ്: കോവിഡ് പ്രതിരോധ യജ്ഞത്തിൽ കേരളത്തിന് കൈത്താങ്ങാകുവാൻ അയർലണ്ടിലെ സി പി ഐ (എം) ൻ്റെ അന്താരാഷ്ട്ര ഘടകമായ AIC (അസോസിയേഷൻ ഓഫ് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് ) വാട്ടർഫോർഡ് ബ്രാഞ്ച്  സംഘടിപ്പിച്ച ബിരിയാണി...

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനം വഹിച്ച അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി...

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും നടപടി; ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും

തിരുവനന്തപുരം: ഡ്രൈവിങ്ങിൽ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും നടപടിയെടുക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. മാസ്ക്...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ചത് 500ൽപരം ലാപ്ടോപ്പുകൾ; പുറത്തുവന്നത് വ്യത്യസ്തമായൊരു പ്രതികാരകഥ

പരിയാരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ചത് 500ൽ പരം ലാപ്ടോപ്പുകൾ. എന്നാൽ ഇവയെല്ലാം മെഡിക്കൽ വിദ്യാർഥികളുടേത് മാത്രമെന്നതാണ് ഈ മോഷണപരമ്പരയുടെ വ്യത്യസ്തത.  കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റർ മെഡിക്കൽ വിദ്യാർഥികൾ സൈബർ...

സ്വർണക്കടത്തിന്റെ ‘ബുദ്ധികേന്ദ്രം’ അർജുൻ ആയങ്കി; മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ നശിപ്പിച്ചെന്ന് കസ്റ്റംസ്

കൊച്ചി: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിന്റെ ‘ബുദ്ധികേന്ദ്രം’ അർജുൻ ആയങ്കിയെന്ന് കസ്റ്റംസ്. മൊബൈൽ ഫോൺ അടക്കമുള്ള തെളിവുകൾ അർജുൻ നശിപ്പിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. കേസിലെ...

മോർട്ട്ഗേജ് അപ്പ്രൂവലുകളുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ ഇരട്ടി വർദ്ധനവ്

ഈ വർഷം മെയ് മാസത്തിൽ അപ്പ്രൂവ് ചെയ്ത മോർട്ട്ഗേജുകളുടെ എണ്ണത്തിൽ തുടർച്ചയായ വർധനയുണ്ടായി, ആദ്യമായി വാങ്ങുന്നവർക്കുള്ള അംഗീകാരങ്ങളിൽ 200 ശതമാനത്തിലധികം വളർച്ച ഉണ്ടായിരുന്നു. ഈ വർഷം മെയ് മാസത്തിൽ 4,683 മോർട്ട്ഗേജ് അംഗീകാരങ്ങൾ...