കൊറോണ; രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 17 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മേയ് മൂന്നിന് രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെയാണ് കേന്ദ്ര...

റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു

റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹം തന്നെയാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'കൊറോണ വൈറസ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവാണെന്ന് ഞാന്‍ മനസ്സിലാക്കി,’ മിഷുസ്തിന്‍ വീഡിയോ...

കൊവിഡ് 19 പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നേരത്തെ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് കത്ത് നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെയും ...

അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ കേരളത്തിൽ നിന്നും പോകുന്നത് ഭുവനേശ്വറിലേക്ക്..

കൊച്ചി: കോറോണ വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച lock down ൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ആയിരിക്കുമെന്ന് സൂചന.   ഈ ട്രെയിൻ...

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിവസം. പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വെള്ളിയാഴ്ച ഒൻപതു പേരാണ് രോഗമുക്തരായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4...

ഉത്തർപ്രദേശിൽ 2 സന്യാസിമാരെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി; അന്വേഷണത്തിന് ഉത്തരവിട്ട്‌ യോഗി

ലഖ്നൗ: ഉത്തർപ്രദേശിൽ 2 സന്യാസിമാരെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി. ബുലന്ദ്ഷഹറിലെ പഗോൺ ഗ്രാമത്തിലെ ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് അനുമാനം. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന...

കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന്രാഹുൽ ​ഗാന്ധി

ദില്ലി: കൊവിഡ് പരിശോധനാ കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അഴിമതിക്കാരെ ശിക്ഷിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും രാഹുൽ ​ഗാന്ധി അഭ്യർത്ഥിച്ചു. ‘രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലര്‍...

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി

നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. ഇവരുടെ വിവാഹം സംബന്ധിച്ച് അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ പതിപ്പിച്ച...

ലോക്ക് ഡൗണിൽ ഭാര്യ വീട്ടിൽ കുടുങ്ങി ‌യുവാവ്; മരുമകനേയും കുടുംബത്തേയും സത്കരിച്ച്...

പട്ന: ലോക്ക്ഡൗണിന് തലേദിവസം വിവാഹിതനായ ഒരു ചെറുപ്പക്കാരൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്താണിത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് കത്ത് എഴുതിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിനെ...

ഗൾഫ് മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി; നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് തുക...

ദുബൈ: ഗൾഫ് മേഖലയിൽ ആശങ്കയൊഴിയാതെ കൊവിഡ് വ്യാപന നിരക്ക്. നാളിതുവരെ കൊവിഡ് ബാധിതരുടെ എണ്ണം 48,954 ആയി. 276 പേര്‍ മരിച്ചു. അതേസമയം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നോര്‍ക്കവഴി രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും...

ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടി ന്യൂസിലാൻഡ്

ന്യൂസിലാൻഡ്: ലോകത്തെ കൊവിഡ് 19 കേസുകൾ 30 ലക്ഷത്തിലേക്കെത്തി നിൽക്കുമ്പോൾ ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടിയ ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ...

നഴ്സ് ഉള്‍പ്പെടെ കോവിഡ് ബാധിതരായ രണ്ട് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു

കോട്ടയം: നഴ്സ് ഉള്‍പ്പെടെ കോവിഡ് ബാധിതരായ രണ്ട് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. കോട്ടയം സ്വദേശികളായ സെബാസ്റ്റ്യൻ, അനൂജ് കുമാർ എന്നിവരാണ് യുഎസിലും യുകെയിലുമായി മരിച്ചത്. കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാർ...

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,11,606

ജനീവ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അവസാന റിപ്പോർട്ട് പ്രകാരം 2,11,606 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള തലത്തിൽ 3,065,374 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 9,22,389 പേർ...

ദൽഹിയിലെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളുടെ അവസ്ഥ ശോചനീയമെന്ന് ചൂണ്ടിക്കാട്ടി ദൽഹി പൊലീസ്

ന്യൂദൽഹി: ദൽഹിയിലെ അതിഥി സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളുടെ അവസ്ഥ ശോചനീയമെന്ന് ചൂണ്ടിക്കാട്ടി ദൽഹി പൊലീസിന്റെ റിപ്പോർട്ട്. ക്യാമ്പുകളിൽ തൊഴിലാളികൾക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല, കടുത്ത ചൂടിലും ഫാനുകൾ പ്രവർത്തിക്കുന്നില്ല, ശുചിമുറികളിൽ രാവിലെ...

നാട്ടിലേക്ക് മടങ്ങിയെത്താൻ ഇന്നലെ രാത്രി വരെ നോർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് രണ്ടരലക്ഷത്തോളം പ്രവാസികൾ

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്താൻ ഇന്നലെ രാത്രി വരെ നോർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് രണ്ടരലക്ഷത്തോളം പ്രവാസികൾ. നിലവിലെ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ എണ്ണം അഞ്ച്  ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ....

നഴ്സിങ് ഹോമിൽ രണ്ടാഴ്ച താമസമാക്കി കോറോണയെ അകറ്റി നിർത്തി അയർലൻഡിലെ മലയാളി...

ഡബ്ലിൻ: അയർലൻഡിൽ കോവിഡ് 19 കേസുകൾ 19,000 അടുത്തു. മരണം 1000 കവിഞ്ഞു. ഈ സാഹചര്യത്തിൽ, അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുന്ന 6000 ലധികം മാലാഖമാരിൽ ഒരാൾ വേറിട്ടു നിൽക്കുന്നു അയർലണ്ടിൽ ഒരു നഴ്സിങ്...

സമൂഹ അടുക്കളകള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു പൈസപോലും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍

കൊച്ചി: സമൂഹ അടുക്കളകള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒരു പൈസപോലും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ധനസഹായത്തിനായി പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമമൊന്നും ഉണ്ടായില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു. കുടുംബശ്രീ മിഷനില്‍ നിന്ന്...

സുപ്രീം കോടതി ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതി ജീവനക്കാരന് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ജീവനക്കാർ ഏപ്രിൽ 16-ന് ആണ് അവസാനമായി ജോലിക്കെത്തിയത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട  രണ്ട് രജിസ്ട്രാർമാരോട് വീട്ടിൽ നിരീക്ഷണത്തിൽക്കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പനിയെ തുട‌ർന്ന് തിങ്കളാഴ്ച...

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 62 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 29435 പേർക്ക്...

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ നാവിക സേന സജ്ജമായി

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ നാവിക സേന സജ്ജമായി. സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി തയ്യാറായിരിക്കുന്നത്.ഐ.എന്‍.എസ് ജലാശ്വ എന്ന വലിയ കപ്പലും കുംഭിര്‍ ക്ലാസില്‍പെട്ട രണ്ട് ടാങ്ക് ലാന്‍ഡിംഗ് കപ്പലുകളുമാണ്...