പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു
കൊച്ചി: ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു ആശുപത്രിയും അതിനോട് ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.
ജനുവരി മുപ്പത്തിയൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
സംഗീതം ജേക്സ് ബിജോയ്....
ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു
മസ്‌കത്ത്: ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. രാജ്യത്തിനായി ഇനി ഗോള്‍ വല കാക്കാന്‍ താരം ഉണ്ടാകില്ല.
നിലവില്‍ ഇംഗ്ലീഷ് ക്ലബിനായി കളിക്കുന്ന താരം ഈ സീസണോടെ ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്നും നേരത്തെ...
റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം
ന്യൂഡല്‍ഹി: റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
എസി കോച്ചുകളിൽ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി പണം ഈടാക്കാനും സാധ്യത ആരായുന്നു. ഓൺ ഡിമാൻഡ് സിനിമ, പാട്ട് എന്നിവ ലഭ്യമാക്കാനാണ്...
ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ
ലണ്ടൻ: മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചാൻസലർ പദവിയിലെത്തുന്നത്. അഞ്ചുവർഷത്തേക്കാണ് നിയമനം. ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റുയുടെ പതിനൊന്നാമത്തെ ചാൻസലറാണ് ഡമോക്രാറ്റിക് പാർട്ടിയുടെ മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൂടിയായ ഹിലറി. കഴിഞ്ഞവർഷം അന്തരിച്ച...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍
ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്.
ഡിസംബര്‍ 20ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരെയാണ് പൊലീസ് ഉപദ്രവിക്കുകയും തീവ്രവാദികളെന്നു വിളിക്കുകയും ചെയ്തത്....
ജെ.എന്‍.യു സംഘര്‍ഷം: ഡല്‍ഹി പോലീസിനോട് അമിത് ഷാ റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: ജെ.എന്‍.യു വില്‍ ഞായറാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ ഡല്‍ഹി പോലീസില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണറുമായി അമിത് ഷാ സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതേസമയം, സംഘര്‍ഷത്തെക്കുറിച്ച് അനേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ജോയിന്റ്...
നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ വെബ്സൈറ്റ്
കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ്. സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇആര്‍) എന്ന പേരിലുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആണിതിനു സൗകര്യമുള്ളത്.
നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനായി ഡല്‍ഹി പോലീസും ടെലികോം ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് പുതിയ സെന്റര്‍ ഫോര്‍...
2015 ലെ ആണവകരാറിൽ നിന്ന് ഇറാൻ പിന്മാറി; കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കും
ടെഹ്റാൻ: വൻശക്തികളുമായി 2015-ൽ ഒപ്പുവച്ച ആണവകരാറിൽ നിന്ന് ഇറാൻ പൂർണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇറേനിയൻ സൈനികമേധാവി ഖാസിം സുലൈമാനി അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഇറാക്കിന്റെ ഇപ്പോഴത്തെ ചുവടുമാറ്റത്തിനു കാരണം.
ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം...
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമം; രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഒറ്റകെട്ടായി പ്രക്ഷോഭത്തിലേക്ക്
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത്. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നു.
മുംബൈയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ...
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി അക്രമം; ജെ.എന്‍.യു പ്രസിഡന്റ് അയ്‌ഷേ ഗോഷ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം...








































