സ്വര്‍ണക്കടത്ത് കേസ്: ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് ഇ.ഡി. സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ വ്യാജതെളിവുകള്‍ ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചോയെന്ന് വിചാരണക്കോടതിക്ക് പരിശോധിക്കാമെന്ന ഉത്തരവിന് എതിരെ ഹൈക്കോടതി റദ്ദാക്കിയ കേസിലെ തെളിവുകളും, രേഖകളും വിചാരണക്കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്(ഇ.ഡി.) സുപ്രീം...

സര്‍ക്കാര്‍ ഇടപെട്ട് ഇറച്ചിക്കോഴി വില നിയന്ത്രിക്കണം, ഇല്ലെങ്കിൽ വിഭവങ്ങൾ ഒഴിവാക്കും; ഹോട്ടലുടമകൾ മുഖ്യമന്ത്രിയ്ക്ക് കത്തുനല്‍കി

കോഴിക്കോട്: സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്ത് ഇറച്ചിക്കോഴിവില കൂടുന്നതു നിയന്ത്രിക്കണമെന്ന് ഹോട്ടല്‍ ഉടമകള്‍. വില നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കോഴിവിഭവം ഒഴിവാക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. കോഴിക്കോട് ജില്ലയില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 240...

മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

തൃശ്ശൂർ: സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്പ്യന്‍ മയൂഖാ ജോണിയുടെ പരാതിയ്ക്ക് ആസ്പദമായ സംഭവങ്ങൾ 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവു വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ്...

ഒളിമ്പിക്‌ വില്ലേജില്‍ ആദ്യ കോവിഡ് കേസ് സ്ഥിതീകരിച്ചു

ടോക്യോ: ഒളിമ്പിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ഗെയിംസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്ന് എത്തിയ ഒഫീഷ്യലിനാണ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതെന്ന് ടോക്യോ ഒളിമ്പിക്...

റൈറ്റ് റവ. ഡോ യുയാക്കിം മാര്‍ കൂറിലോസ്, റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കൊപ്പാമാരുടെ സഫ്രഗന്‍...

ന്യൂയോർക്:   നോർത്ത് അമേരിക്ക യൂറോപ്പ്  മാർത്തോമാ മുൻ ഭദ്രാസനാധിപനും ഇപ്പോൾ കൊട്ടാരക്കര ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് , തിരുവനന്ത പുരം ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന...

വ്യാജ ആപ്പിൾ എയർപോട്സുകൾ പിടിച്ചെടുത്തു

ഡാലസ്: ജൂലൈ 12-ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിൻറെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ് പ്രൊട്ടക്ഷൻ ഓഫീസ് സിൻസിനാറ്റിയിൽ നിന്നും പിടിച്ചെടുത്തു. ഒന്നര മില്ല്യൻ ഡോളർ...

മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി

ഡാളസ്: മങ്കിപോക്സ് എന്ന് അണുബാധ ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ കണ്ടെത്തിയതായി നോർത്ത് ടെക്സാസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് ജൂലായ് പതിനാറിന് വെളിപ്പെടുത്തി. ജൂലൈ ഒമ്പതിന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ...

തൊഴില്‍ പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയെ തുടർന്ന് പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. പൊന്നുമണിയാണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു....

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ ഇളവ്; മൂന്ന് ദിവസം കടകള്‍ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിൽ ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കു൦. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21...

ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു; 10,697 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാംപിളുകളാണു പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 15,155. ചികിത്സയിലായിരുന്ന...