മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്‌റ്റ്‌ നേതാവുമായ എം പി വീരേന്ദ്രകുമാർ എം പി അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്‌റ്റ്‌ നേതാവുമായ എം പി വീരേന്ദ്രകുമാർ എം പി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്‌ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്‌കാരം...

വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ നഷ്ടമായത് 1,00,86,600 രൂപയെന്ന് കണ്ടെത്തൽ

കൊച്ചി: വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ നഷ്ടമായത് 1,00,86,600 രൂപയെന്ന് കണ്ടെത്തൽ. ഇതിൽ 27 ലക്ഷം രൂപ മാത്രമാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി തുക കളക്ട്രേറ്റിലെ സെക്ഷനിൽ നിന്നും...

കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പത്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിട്ടു. കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്‍പതാമതാണ്. മരണ സംഖ്യയില്‍ ചൈനയെക്കാള്‍ മുകളിലാണ് നിലവില്‍...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 65കാരനായ ജോഷി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. അബുദാബിയില്‍...

കൊണാർക്കിലെ സൂര്യക്ഷേത്രവും കൊണാർക്ക് നഗരവും പൂർണ്ണമായും സൂര്യ നഗരമാക്കാൻ ഒരുങ്ങി മോദി സർക്കാർ

ഭുവനേശ്വർ: കൊണാർക്കിലെ സൂര്യക്ഷേത്രവും കൊണാർക്ക് നഗരവും പൂർണ്ണമായും സൂര്യ നഗരമാക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു.  പ്രദേശത്തെ മുഴുവനും സൗരോർജ്ജവത്കരിക്കാനാണ് സർക്കാരിന്റെ പദ്ധതി.  സൗരോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഈ പദ്ധതിയെ സംബന്ധിച്ച് കേന്ദ്ര...

അമേരിക്കയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി

അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി. ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സി.എന്‍.എന്നിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്. തന്നോട് ക്ഷമിക്കാനും വെറുതെ...

സംസ്ഥാനത്ത് കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി; മരിച്ചത് ട്രെയിന്‍ മാറി കയറിയെത്തിയ തെലങ്കാന സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചയാളുകളുടെ എണ്ണം 7 ആയി. ‌തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്....

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് വി മുരളീധരന്‍

സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍.  കള്ളുകുടിയന്മാരോട് കാണിക്കുന്ന ദയ ദൈവ വിശ്വാസികളോടും കാണിക്കണമെന്നും ആരാധനാലയങ്ങളില്‍ വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.  നാലാം ഘട്ട...

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് സ്ഥിരീകരിച്ചു; ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചണ്ഡീഗഢ്: ഹരിയാനയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുഗ്രാമിലാണ് സംഭവം. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച നഴ്‌സ് ഗുരുതരവാസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.