മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്‌ട്രേഷന്‍ ഇന്നുമുതൽ. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ തിരിച്ചെത്തിക്കുന്നതിന് പരിഗണന കിട്ടില്ല. പകരം വിസിറ്റിങ്ങ് വിസ കാലാവധി കഴിഞ്ഞവര്‍, വയോജനങ്ങള്‍,...
അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. തെക്കേ അട്ടാറ കൊറാട്ടുകുടി എലിയാസിന്റെ ഭാര്യ അമ്മിണി ആണ് മരിച്ചത്. 64 വയസായിരുന്നു. പാടത്ത് പശുവിനെ അഴിക്കാൻ പോയപ്പോഴാണ് മിന്നലേറ്റത്. സംഭവ സ്ഥലത്തു വെച്ചു...
കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി യു.എ.ഇ സെന്‍ട്രല്‍...
അബുദാബി: കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യയിലേക്ക് മുങ്ങിയ വ്യവസായി ബി.ആര്‍ ഷെട്ടിയെ കുരുക്കാന്‍ നടപടികള്‍ ആരംഭിച്ചു. എന്‍.എം.സി, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ കൂടിയായ ബി.ആര്‍ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു.എ.ഇ...
മലിനീകരണം കുറഞ്ഞു; മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായ ഗംഗാ ഡോള്‍ഫിനുകളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടു
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മലിനീകരണ തോത് കുറഞ്ഞിരിക്കുകയാണ്.
മലിനീകരണം കുറഞ്ഞതോടെ മണ്മറഞ്ഞ ജീവികള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക്...
മലയാളചലച്ചിത്രരംഗത്തെ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു
കൊച്ചി: മലയാളചലച്ചിത്രരംഗത്തെ വസ്ത്രാലങ്കാരകനായ വേലായുധന്‍ കീഴില്ലം അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ്.
1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്‌കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് സ്വദേശം.
മലയാള സിനിമയിലെ...
സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഡി.ജി.പിയുടെയോ പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയുടെയോ അനുമതിയില്ലാതെ വീഡിയോകള്‍ നിര്‍മ്മിക്കരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്ന...
കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടയുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടയുന്നവര്‍ക്ക് തടവുശിക്ഷ നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്‌കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
പലയിടത്തും ആരോഗ്യ...
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി.
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി. കളക്ടര്‍മാര്‍, എസ്.പിമാര്‍, ഡി.എം.ഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.
സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. വനപാതകളിലൂടെ ആളുകള്‍ സംസ്ഥാനത്തേക്ക്...
സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 11 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി...
മന്‍ കി ബാത്തില്‍ രാജ്യം കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തെ കുറിച്ച് പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് പറഞ്ഞത്.
ഇന്ത്യയിലെ കൊറോണ വൈറസിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും ഈ പോരാട്ടത്തില്‍...










































