കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് സ്വര്‍ണം

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വര്‍ണം. മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക്...

നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ പരിപാടിയുടെ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി : മുൻ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് വേദിയായ ടിവി പരിപാടിയുടെ വാര്‍ത്താ അവതാരകയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവന വിവാദമാവുകയും പ്രതിഷേധങ്ങൾ...

ഒരാഴ്ചയ്ക്കകം കുഴിയടക്കണം, കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്; കടുത്ത വിമർശനവുമായി ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ...

സ‍ര്‍ക്കാര്‍ നടപ്പാക്കുന്ന ഓ‍ര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സ‍ര്‍ക്കാര്‍ നടപ്പാക്കുന്ന ഓ‍ര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയിലെ ആർട്ടിക്കിൾ 213  സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലാവധി തീരാനായ 11 ഓ‍ര്‍ഡിനൻസുകളിൽ ഒപ്പിടാതെ...

31 വനിതാ ലോക്കോപൈലറ്റുകൾ; സൗദിയിൽ ട്രെയിൻ ഓടിക്കാൻ ഇനി വനിതകളും..

സൗദിയിൽ ഇനി ട്രെയിൻ നിയന്ത്രിക്കാൻവനിതകളും. 31 വനിത ലോക്കോ പൈലറ്റുകളാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ലോക്കോ പൈലറ്റ് പരിശീലനം ആരംഭിച്ചിരുന്നത്. ആദ്യഘട്ട പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇപ്പോൾ അഞ്ചുമാസം നീളുന്ന രണ്ടാംഘട്ട...

“കാക്കിപ്പട” തിരുവനന്തപുരത്ത് ആരംഭിച്ചു

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതിസംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം നിർമ്മിക്കുന്നു.പൂർണ്ണമായും ത്രില്ലർ...

ഐറിഷ് ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ്; സാധ്യത തേടി Revolut.

അയർലണ്ടിലെ ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഫിനാൻഷ്യൽ ആപ്പായ Revolut. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അഭിപ്രായവും നിർദ്ദേശങ്ങളും ചോദിച്ചു വരുന്നതായി Revolut വക്താവ് അറിയിച്ചു. ആപ്പിന്റെ ഉപയോക്താക്കൾക്ക് 'priority access'നായി സൈൻ...

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ...

ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു

കൊച്ചി : ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈക്കോയിൽ ജനറൽ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ...

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും

ചെറുതോണി/കുമളി: ജലനിരപ്പ് കൂടുതലായതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. കനത്ത മഴയെത്തുടർന്ന് മുൻകരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാൽ, ജലനിരപ്പിൽ കാര്യമായ വ്യത്യാസം ഉണ്ടാവാത്തതിനെ...