gnn24x7

അയർലണ്ടിൽ Gardaí യിൽ ചേരാനുള്ള പ്രായപരിധി 35ൽ നിന്ന് 50 ആയി ഉയർത്തും

0
529
gnn24x7

അയർലണ്ടിൽ ഗാർഡയിൽ ചേരുന്നതിനുള്ള പ്രായപരിധി 35 ൽ നിന്ന് 50 ആയി ഉയർത്തും. പരമാവധി ആളുകൾക്ക് അപേക്ഷിക്കാനുള്ള അവസരം നൽകുന്നതിനാണ് എൻട്രി പ്രായം വർധിപ്പിക്കുന്നതെന്ന് Minister for Justice Helen McEntee പറഞ്ഞു. ഗാർഡ ഫിറ്റ്‌നസ് ടെസ്റ്റും നിലവിലെ പ്രായത്തിന് അനുസൃതമായി ക്രമീകരിക്കും. മന്ത്രിയും ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസും ഇന്ന് Templemoreൽ 126 പുതിയ ഗാർഡായികൾക്കുള്ള ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. അപേക്ഷകരുടെ പ്രായപരിധി വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉടൻ അംഗീകാരത്തിനായി സർക്കാരിലേക്ക് കൊണ്ടുവരുമെന്ന് Ms McEntee പറഞ്ഞു.

2024 ലെ ബജറ്റിൽ 1,000 പുതിയ ഗാർഡ അംഗങ്ങളെ വരെ റിക്രൂട്ട് ചെയ്യുന്നതിന് ഫണ്ട് ലഭ്യമാക്കി. വിരമിക്കൽ പ്രായമായ 60-ൽ മാറ്റമില്ല, അതായത് പത്ത് വർഷത്തെ സേവനത്തിന് ശേഷം പരിമിതമായ പെൻഷൻ.ഈ വിഷയത്തിൽ പബ്ലിക് എക്‌സ്‌പെൻഡിച്ചർ മന്ത്രി Paschal Donohoe യുമായി താൻ ഇപ്പോൾ ചർച്ച നടത്തിവരികയാണെന്ന് മന്ത്രി മക്കെന്റീ പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിൽ ലേബർ കോടതി 35 വയസ്സ് പ്രായപരിധി വിവേചനപരമാണെന്ന് വിധിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7