gnn24x7

30% നികുതി ബ്രാക്കറ്റ് നിലവിൽ വരാനുള്ള സാധ്യത മങ്ങുന്നു.

0
370
gnn24x7

അടുത്ത മാസത്തെ ബജറ്റിൽ പുതിയ 30% നികുതി ബ്രാക്കറ്റ് നിലവിൽ വരാനുള്ള സാധ്യതയില്ലെന്ന് പബ്ലിക് എക്സ്പന്റീച്ചർ വകുപ്പ് മന്ത്രി Michael McGrath. സെപ്തംബർ 27ന് നടക്കുന്ന ബജറ്റിൽ സ്ഥിരമായ ചെലവുകൾക്കായി സർക്കാർ ബമ്പർ കോർപ്പറേഷൻ നികുതി രസീതുകൾ ഉപയോഗിക്കില്ലെന്നും McGrath പറഞ്ഞു.

Leo Varadkar ആദ്യമായി ആവിഷ്‌കരിച്ച മിഡിൽ ടാക്‌സ് ബ്രാക്കറ്റ് എന്ന ആശയം കഴിഞ്ഞ ആഴ്‌ചയിലെ ടാക്സ് സ്ട്രാറ്റജി ഗ്രൂപ്പ് പേപ്പറുകളിൽ ചർച്ച ചെയ്യപ്പെട്ടു.36,800 യൂറോ മുതൽ 46,800 യൂറോ വരെയുള്ള വരുമാനം ഉൾക്കൊള്ളുന്നതിനാണ് പുതിയ ബാൻഡ് അവതരിപ്പിക്കുന്നെങ്കിൽ, ഒരു വ്യക്തിക്ക് പ്രതിവർഷം 1,000 യൂറോയുടെ നികുതി ലാഭം ഉണ്ടാകും.

നിലവിലെ സ്റ്റാൻഡേർഡ് നിരക്കായ 20 ശതമാനത്തിനും ഉയർന്ന നിരക്കായ 40 ശതമാനത്തിനും ഇടയിൽ ആദായനികുതിയുടെ ഒരു ഇന്റർമീഡിയറ്റ് നിരക്ക് ഏർപ്പെടുത്തുന്നത് ആനുപാതികമായി കുറഞ്ഞ വരുമാനമുള്ളവർക്ക് ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

പുതിയ ടാക്സ് ബാൻഡ് ആണോ, ടാക്‌സ് ബാൻഡ് പരിധിയിലെ വർദ്ധനവ് അല്ലെങ്കിൽ നികുതി ക്രെഡിറ്റുകളുടെ ഇൻഡെക്‌സേഷനാണോ എന്നതിനെ കുറിച്ച് McGrath വ്യക്തമാക്കിയില്ല. എന്നാൽ ഇടത്തരം വരുമാനക്കാർക്ക് മതിയായ ആദായനികുതി പാക്കേജ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും വിലയിലും കൂലിയിലും വർദ്ധനവ പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here