gnn24x7

2024-ൽ ECBക്ക് മൂന്ന് തവണയിലധികം നിരക്ക് കുറയ്ക്കാൻ കഴിയും – Simkus

0
213
gnn24x7

യൂറോപ്യൻ സെൻട്രൽ ബാങ്കിന് ഈ വർഷം മൂന്ന് തവണയിലധികം പലിശനിരക്ക് കുറയ്ക്കാൻ കഴിയുമെന്നും യുഎസ് ഫെഡറൽ റിസർവ് വെട്ടിക്കുറയ്ക്കൽ വൈകിപ്പിച്ചാൽ ഈ ഇളവുകൾ തടഞ്ഞുവയ്ക്കേണ്ടതില്ല എന്നും ലിത്വാനിയൻ പോളിസി മേക്കർ ഗെഡിമിനാസ് സിംകസ് പറഞ്ഞു. വ്യാഴാഴ്ച നടന്ന ഇസിബിയുടെ പോളിസി മീറ്റിംഗിന് ശേഷം സിംകസ് ഇക്കാര്യം അറിയിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ ബാങ്കിന് 4% നിക്ഷേപ നിരക്ക് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇസിബി കഴിഞ്ഞയാഴ്ച ജൂൺ മാസത്തെ നിരക്ക് കുറച്ചിരുന്നുവെങ്കിലും വളർച്ചയ്ക്കും പണപ്പെരുപ്പത്തിനും അനിശ്ചിതത്വം കണക്കിലെടുത്ത് അതിനപ്പുറം ഒരു നീക്കവും ബാങ്ക് സൂചിപ്പിക്കുന്നില്ലെന്ന് ഇസിബി പ്രസിഡൻ്റ് ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു.

യുഎസ് നയരൂപകർത്താക്കൾ ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയാണ് യൂറോസിസ്റ്റം തീരുമാനങ്ങൾ എടുക്കുന്നത് എന്ന ആശയം താൻ നിരസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അനിശ്ചിതത്ത്വങ്ങൾ ജൂണിലെ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികൾ തിരുത്തിയെഴുതാൻ സാധ്യതയില്ലെന്ന് സിംകസ് വാദിച്ചു. എന്നാൽ ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇസിബിയുടെ പദ്ധതികളെ ഇപ്പോഴും ബാധിക്കുമെന്ന് പറഞ്ഞു. ഇസിബി സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുമെന്നും, വ്യതിചലിക്കുന്ന നിരക്കിൻ്റെ പാത യഥാർത്ഥ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതുമാത്രമാണ് ഒരേയൊരു പ്രശ്നം എന്നും അദ്ദേഹം കൊട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7