gnn24x7

അയർലണ്ടിൽ നാലാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചു

0
170
gnn24x7

അയർലണ്ടിൽ നാലാമത്തെ മീസിൽസ് കേസ് സ്ഥിരീകരിച്ചതായി ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. തങ്ങളുടെ പബ്ലിക് ഹെൽത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി എച്ച്എസ്ഇ പറഞ്ഞു. ഫെബ്രുവരിയിൽ രോഗം ബാധിച്ച് മരിച്ചയാൾ ഉൾപ്പെടെ ഈ വർഷം ഇതുവരെ ആകെ നാല് മീസിൽസ് കേസുകൾ സ്ഥിരീകരിച്ചു. യുകെയിലും യൂറോപ്പിലുടനീളവും മീസിൽസ് പടർന്നുപിടിക്കുന്നതിനാൽ, അയർലണ്ടിളും കനത്ത ജാഗ്രത തുടരുകയാണ്.

അയർലണ്ടിൽ സംശയാസ്പദമായ മറ്റ് നിരവധി മീസിൽസ് കേസുകൾ നിലവിൽ നിരീക്ഷണം ചെയ്തുവരികയാണ്. പുതിയ MMR ക്യാച്ച്-അപ്പ് വാക്സിനേഷൻ പ്രോഗ്രാം ഉടൻ ആരംഭിക്കാനുള്ള സജ്ജീകരണങ്ങൾ നടന്നു വരികയാണ്. 4.6 മില്യൺ യൂറോ ചിലവ് കണക്കാക്കുന്ന ഈ പ്രോഗ്രാമിന് കീഴിൽ ഏകദേശം 310,000 ആളുകൾക്ക് വാക്സിൻ ലഭിക്കും. ജിപിമാരും എച്ച്എസ്ഇ വാക്സിനേഷൻ ടീമുകളുമാണ് വാക്സിനുകൾ നൽകുന്നത്.12 മുതൽ 13 ആഴ്ച വരെ നീണ്ടുനിൽക്കുന്ന പുതിയ പ്രോഗ്രാമിന് കീഴിൽ, ഇതിനകം കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത കുട്ടികൾക്കും യുവാക്കൾക്കും, ആരോഗ്യ പ്രവർത്തകർ , ഭവനരഹിതർ, അഭയാർത്ഥികൾ എന്നിവർക്ക് മുൻഗണന നൽകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7