gnn24x7

‘എച്ച്എസ്ഇ റിക്രൂട്ട്‌മെൻ്റ് ഉപരോധം സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നു’ – Psychiatric Nurses Association

0
331
gnn24x7

എച്ച്എസ്ഇ റിക്രൂട്ട്‌മെൻ്റ് ഉപരോധം സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് സൈക്യാട്രിക് നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ ഹ്യൂസ് മുന്നറിയിപ്പ് നൽകി.700-ലധികം ഒഴിവുകളാണുള്ളത്. നിലവിലെ സാഹചര്യം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും ഓവർടൈമിനെയും ഏജൻസി ജീവനക്കാരെയും ആശ്രയിക്കുന്നത് സേവനങ്ങളുടെ ആവശ്യകതയിലെ വർദ്ധനവ് നിറവേറ്റാൻ കഴിയില്ലെന്നും പീറ്റർ ഹ്യൂസ് പറഞ്ഞു. ഇത്രയും ഒഴിവുകൾ ഉള്ള സമയത്ത് റിക്രൂട്ട്‌മെൻ്റ് ഉപരോധം ഏർപ്പെടുത്തുന്നത് തികച്ചും അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

HSE ഗ്രാജ്വേറ്റ് നഴ്‌സുമാരെ നിയമിക്കുന്നുണ്ടെന്നും എന്നാൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കൽ നഴ്‌സ് മാനേജർമാരെപ്പോലുള്ള ക്ലിനിക്കൽ തസ്തികകൾ നികത്തപ്പെടുന്നില്ലെന്നും ഇത് ഭരണത്തെയും സേവനങ്ങളുടെ സുരക്ഷയെയും ബാധിക്കുന്നുണ്ടെന്നും ഹ്യൂസ് പറഞ്ഞു. മാനസികാരോഗ്യ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ നിലവിൽ സാഹചര്യം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ സേവനം നൽകുന്നതിൽ ജീവനക്കാരുടെ കുറവ് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കും കൗമാരക്കാർക്കുമായി രാജ്യത്ത് 100 കിടക്കകൾ ഉണ്ടായിരിക്കണം, എന്നാൽ നിലവിൽ 42 കിടക്കകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.ചെറി ഓർച്ചാർഡിലെ ലിൻ ദാര യൂണിറ്റിൽ രണ്ട് വർഷം മുമ്പ് 11 കിടക്കകൾ അടച്ചിട്ടുണ്ടെന്ന് ഹ്യൂസ് ചൂണ്ടിക്കാട്ടി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7