gnn24x7

വാട്ടർഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രാന്തിയുടെ കുടുംബ സംഗമം

0
428
gnn24x7

വാട്ടർഫോർഡ്: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മെയ് 27 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ മൂൺ കോയിൻ പാരിഷ് ഹാളിൽ(Eircode -X91 T959) വച്ചാണ്  കുടുംബ സംഗമം നടത്തപ്പെടുന്നത്. ക്രാന്തിയുടെ അയർലണ്ടിലെ എല്ലാ യൂണിറ്റുകളിൽ നിന്നും അംഗങ്ങൾ കുടുംബസമേതം പരിപാടിക്ക് എത്തിച്ചേരുന്നതാണ്.

ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്.

കുട്ടികൾക്കും, മുതിർന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്ന അംഗങ്ങൾ യൂണിറ്റ്സെക്രട്ടറി മുഖാന്തിരം പേര് വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.

അഭിലാഷ് തോമസ് (0879221625)
അനൂപ് ജോൺ (0872658072)
നവീൻ കെ.എസ് (0894455944)
ബിനു തോമസ് (0876261088)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here