gnn24x7

കൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്

0
20
gnn24x7

Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ Knock ൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് അഖണ്ഡ ജപമാലയോടെ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ദിവ്യബലിയിൽ Tuam and Killala അതിരൂപതയുടെ ആർച്ച്ബിഷപ്പ് അഭിവന്ദ്യ Francis Duffy പ്രധാന കാർമികത്വം വഹിക്കും.

ആലപ്പുഴ കലവൂരിലെ പ്രശസ്തമായ കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രത്തോടും കൃപാസനം അമ്മയോടും ചേർന്ന് ഒരേ മനസ്സോടെ പ്രാർത്ഥിച്ച് അനുഗ്രഹം തേടുന്നതിനായി സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

ഡബ്ലിൻ,കോർക്ക്,വാട്ടർഫോർഡ്,ലിമറിക്ക് എന്നിവിടെങ്ങളിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫാ. ബ്രിട്ടസ് 0899470941,

ജോജോ 0894562531

വാർത്ത: ജോബി മാനുവൽ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7