gnn24x7

ലൂക്കനിൽ റാസ കുർബാനയും നാടകവും  ഏപ്രിൽ 7ന്

0
296
gnn24x7

ഡബ്ലിൻ : ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 7 ന് ആഘോഷിക്കും. എസ്‌ക്കർ സെന്റ് പാട്രിക് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 ന് ഫാ. സെബാൻ വെള്ളാമത്തറ ആഘോഷമായ സീറോ മലബാർ റാസ കുർബാന അർപ്പിക്കും.

തുടർന്ന് വൈകുന്നേരം 6 ന് പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ, ലൂക്കൻ സെന്റ് തോമസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ബൈബിൾ ഡ്രാമാസ്കോപ് നാടകം ‘സ്നേഹ സാമ്രാജ്യം’ അരങ്ങേറും.

നാടകരചന രാജു കുന്നക്കാട്ട്,സംവിധാനം ഉദയ് നൂറനാട്.

ഷൈബു കൊച്ചിൻ, ഉദയ് നൂറനാട്, പ്രിൻസ്‌ അങ്കമാലി, രാജു കുന്നക്കാട്ട്, ബിജു വൈക്കം, രാജൻ പൈനാടത്ത്, ബിനോയ്‌ കുടിയിരിപ്പിൽ, ജയൻ തോമസ്, ഡൊമിനിക് സാവിയോ, മാത്യു കുര്യാക്കോസ്, റെജി കുര്യൻ, ഏലിയാമ്മ ജോസഫ്, രാജി ഡൊമിനിക്, ജീജ ജോയി, ഫിജി സാവിയോ, ബിനില കുര്യൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. റോയി പേരയിൽ, സിറിൽ തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ കുന്നുംപുറത്ത്, ലീന ജയൻ എന്നിവരാണ് ആവിഷ്കാരം. പ്രവേശനം സൗജന്യമാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, സിറിൽ തെങ്ങുംപള്ളിൽ, സെക്രട്ടറി ജെസ്സി റോയി എന്നിവർ അറിയിച്ചു.
ഹാളിൽ ഫുഡ്സ്റ്റോൾ ഉണ്ടായിരിക്കുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7