gnn24x7

കരാർ റദ്ദാക്കുന്നതിൽ കാലതാമസം; Sky Ireland-ന് €250,000 പിഴ

0
108
gnn24x7

ഉപഭോക്താക്കൾക്ക് സേവന കരാർ (കോൺട്രാക്ട്) റദ്ദാക്കുന്നത് അനാവശ്യമായി ബുദ്ധിമുട്ടാക്കിയതിന് Sky Ireland-ന് €250,000 (രണ്ടര ലക്ഷം യൂറോ) പിഴ ചുമത്തി അയർലണ്ടിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററായ ComReg. 2024 ഡിസംബറിൽ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിരവധി പരാതികളെ തുടർന്നാണ് ComReg അന്വേഷണം ആരംഭിച്ചത്. കരാർ റദ്ദാക്കാൻ ശ്രമിച്ചപ്പോൾ ദീർഘനേരം കാത്തിരിക്കേണ്ടി വന്നതായും, ഒരു ഉപഭോക്തൃ പ്രതിനിധിയെ ലഭിക്കാൻ പലതവണ വിളിക്കേണ്ടി വന്നതായും പരാതികളിൽ ചൂണ്ടിക്കാട്ടി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പരാതിക്കാർ പറയുന്നതനുസരിച്ച്, ചിലർക്ക് സേവനം റദ്ദാക്കാൻ പ്രതിനിധിയുമായി സംസാരിക്കാനാകാതെ വന്നപ്പോൾ, മറ്റുചിലർക്ക് ഏറെ നേരം ഫോണിൽ തുടരേണ്ടി വന്നു. ചാറ്റ് സേവനം ഉപയോഗിച്ച് കരാർ റദ്ദാക്കാൻ ശ്രമിച്ചവർക്കും കാലതാമസവും മറ്റ് തടസങ്ങളും നേരിട്ടതായും, ചില സാഹചര്യങ്ങളിൽ ഫോൺ വഴി മാത്രം റദ്ദാക്കാമെന്ന് അറിയിച്ചതായും പരാതിയിൽ പറയുന്നു. അന്വേഷണത്തിന് പിന്നാലെ, കരാർ അവസാനിപ്പിക്കുന്നതിനുള്ള Sky Ireland-ന്റെ നടപടിക്രമങ്ങൾ ഉപഭോക്താക്കളെ മറ്റൊരു സേവനദാതാവിലേക്ക് മാറുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന തരത്തിലായിരുന്നുവെന്ന് ComReg കണ്ടെത്തി. ഇത് യൂറോപ്യൻ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻസ് കോഡിന്റെ (European Electronic Communications Code) വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും റെഗുലേറ്റർ വ്യക്തമാക്കി.

ComReg-ന്റെ അന്വേഷണത്തോട് Sky Ireland സഹകരിച്ചിരുന്നുവെന്നും, കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി ഇതിനകം ചില മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ ComReg നിർദേശിച്ച അധിക പരിഹാര നടപടികളും സ്വീകരിക്കാൻ കമ്പനി സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി €250,000 പിഴ അടയ്ക്കാനും Sky Ireland സമ്മതിച്ചതായി ComReg അറിയിച്ചു. ഇതോടെ അന്വേഷണം അവസാനിപ്പിച്ചെങ്കിലും, ഭാവിയിലും കമ്പനിയുടെ നിയമപാലനം നിരീക്ഷിക്കുന്നത് തുടരുമെന്നും റെഗുലേറ്റർ വ്യക്തമാക്കി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Mobile Apps & Add-Ons

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7