gnn24x7

ഇഷ കൊടുങ്കാറ്റ്: 27 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട്

0
1177
gnn24x7

ഇഷ കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച അയർലണ്ടിലുടനീളം ശക്തമായ കാറ്റ് വീശുമെന്ന് Met Éireann. 32 കൗണ്ടികളിൽ 27 എണ്ണത്തിനും സ്റ്റാറ്റസ് ഓറഞ്ച് വെതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Munster, Connacht, Carlow, Dublin, Kilkenny, Longford, Louth, Wexford, Wicklow, Cavan, Monaghan, Donegal എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റുണ്ടാകും. ഈ കൗണ്ടികളിൽ ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 2 മണി വരെ മുന്നറിയിപ്പ് നിലനിൽക്കും.

ഡോണഗലിൽ, മുന്നറിയിപ്പ് തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കും.അതേസമയം, വടക്കൻ അയർലണ്ടിൽ, ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7