gnn24x7

രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് പൊതുവേദിയിൽ

0
175
gnn24x7

രണ്ട് വര്‍ഷത്തിന് ശേഷം അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് (Citizenship Ceremony) വീണ്ടും പൊതുവേദിയിൽ. Killarney INEC യില്‍ രണ്ട് വ്യത്യസ്ത ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee TD, ഹൈക്കോടതി ജഡ‍്ജ് Bryan MacMahon, മുന്‍ ജില്ലാ കോടതി ജഡ്ജ് Paddy McMahon എന്നിവര്‍ ചടങ്ങില്‍ അദ്ധ്യക്ഷരാവും.

നിരവധി രാജ്യങ്ങളില്‍ നിന്നുള്ള 950 പേര്‍ ഇന്ന് ചടങ്ങില്‍ വച്ച് Oath of Fidelity ഏറ്റു ചൊല്ലുകയും, Naturalisation സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചുകൊണ്ട് പൂര്‍ണ്ണ ഐറിഷ് പൌരന്‍മാരായി മാറുകയും ചെയ്യും. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തോളം ഓണ്‍ലൈനായിട്ടായിരുന്നു അയര്‍ലന്‍ഡിലെ പൗരത്വ വിതരണ ചടങ്ങ് നടത്തപ്പെട്ടിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here