gnn24x7

ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്‍‌‌‌‌ത്‌വെയ്‌റ്റ് വിരമിച്ചു

0
1003
gnn24x7

ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്‍‌‌‌‌ത്‌വെയ്‌റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്‍റെ പ്രഖ്യാപനം. വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ റണ്‍വേട്ടക്കാരിയാണ് ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റ്. 

2007ലാണ് വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ഓള്‍റൗണ്ടറായ ഏമി സാറ്റെര്‍‌ത്‌വെയ്‌റ്റ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. 2018ലും 2019ലും ദേശീയ ടീമിനെ നയിച്ചു. 145 ഏകദിനങ്ങളില്‍ 38.33 ശരാശരിയില്‍ 4639 റണ്‍സും രാജ്യാന്തര ടി20യില്‍ 111 മത്സരങ്ങളില്‍ 21.49 ശരാശരിയില്‍ 1784 റണ്‍സും സ്വന്തമാക്കി. ഇതിനൊപ്പം ഏകദിനത്തില്‍ 50 ഉം ടി20യില്‍ 26 ഉം വിക്കറ്റും പേരിലാക്കി. ഏകദിനത്തില്‍ ഏഴ് സെഞ്ചുറികളും 27 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്. ടി20യില്‍ ന്യൂസിലന്‍ഡ് താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം സാറ്റെര്‍‌ത്‌വെയ്‌റ്റിന്‍റെ പേരിലാണ്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 17 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. 

gnn24x7