gnn24x7

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി

0
282
gnn24x7

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി. മാ​​ർ​​ച്ച് 14 മു​​ത​​ൽ 25 വ​​രെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം. ടോ​​ക്കി​​യോ 2020 ഒ​​ളി​​ന്പി​​ക്സി​​ന്‍റെ മു​​ന്നൊ​​രു​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​യി​​രു​​ന്നു പ​​ര​​ന്പ​​ര നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്.

പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​യു​​ടെ ഒ​​ളി​​ന്പി​​ക്സ് ഒ​​രു​​ക്ക​​ങ്ങ​​ളെ ബാ​​ധി​​ക്കും. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ന്ന ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​ത മ​​ത്സ​​ര​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചാ​​ണ് ഇ​​ന്ത്യ ടോ​​ക്കി​​യോ ബ​​ർ​​ത്ത് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ച​​രി​​ത്ര​​ത്തി​​ൽ ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഒ​​ളി​​ന്പി​​ക്സി​​ന് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here