gnn24x7

ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

0
446
gnn24x7

ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 യില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. 143 റണ്‍സ് വിജയ ലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. കെ.എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും മികച്ച പ്രകടനം കാഴ്ച വെച്ചു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഒന്നാം ട്വന്റി 20 മത്സരം മഴയും പിച്ചിന്റെ മോശം അവസ്ഥയും കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം വെള്ളിയാഴ്ച നടക്കും.

32 പന്തില്‍ ആറു ഫോറുകള്‍ സഹിതം 45 റണ്‍സാണ് രാഹുല്‍ നേടിയത്.
ക്യാപ്റ്റന്‍ വിരാട് കോലി 17 പന്തില്‍ 30 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ 32 റണ്‍സും ശ്രേയാംസ് അയ്യര്‍ 34 റണ്‍സും നേടി.

gnn24x7