gnn24x7

കോറോണ വൈറസ്; ജൂണിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു

0
340
gnn24x7

ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടും പടർന്നു പിടിക്കുന്ന മഹമാരിയായ കോറോണ വൈറസ് കാരണം ജൂണിൽ നടക്കേണ്ടിയിരുന്ന  ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു.

മൂന്ന് വീതം ഏകദിനവും ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്ക കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന lock down കാരണം വേണ്ടവിധത്തില്‍ പരമ്പരയ്ക്ക് തയ്യാറാവാന്‍ സാധിച്ചില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ താൽക്കാലിക ചീഫ് എക്സിക്യൂട്ടിവ് ഡോ. ജാക്വസ് ഫോള്‍ അറിയിച്ചു.

പരമ്പര മാറ്റിവച്ചത് വലിയ നഷ്ടമാണ് ടീമിനുണ്ടാക്കുകയെന്നും ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് പരമ്പര ആയിട്ടാണ് ശ്രീലങ്കന്‍ പര്യടനത്തെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  

gnn24x7