gnn24x7

വിദേശയാത്ര കഴിഞ്ഞ് ഇറ്റലിയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാഴ്ച്ച ക്വാറന്റൈനിൽ

0
216
gnn24x7

റോം: ലോക്ക് ഡൗണിനെ തുടർന്ന് രണ്ടാഴ്ച്ച ജന്മനാടായ പോർച്ചു​ഗലിൽ തങ്ങിയ ശേഷം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങി. തിങ്കളാഴ്ച്ച രാത്രിയാണ് റൊണാൾഡോയും കുടുംബവും ടൂറിൻ എയർപോർട്ടിലിറങ്ങിയത്.

പോർച്ചു​ഗീസ് ദ്വീപായ മഡെയ്റയിൽ നിന്ന് സ്വകാര്യ ജെറ്റ് വഴി ഇറ്റലിയിലെത്തിയ റൊണാൾഡോ വിദേശയാത്ര കഴിഞ്ഞ് വന്നതിനാൽ രണ്ടാഴ്ച്ച ക്വാറന്റൈനിൽ ആയിരിക്കും.

മാർച്ച് എട്ടിന് അലയൻസ് സ്റ്റേഡിയത്തിൽ ഇന്റർമിലാനെതിരെ 2-0ത്തിന് ജയിച്ച സീരി എ ​ഗെയിമാണ് റൊണാൾഡോ അവസാനമായി കളിച്ചത്. ഇറ്റാലിയൻ ഫുട്ബോൾ സീസൺ താത്ക്കാലികമായി നിർത്തിവെക്കുന്നതിന് മുൻപായിരുന്നു ​ഗെയിം.

​സ്ട്രോക്ക് വന്ന അമ്മ ഡോളറുസുമായി സമയം ചിലവഴിക്കാനാണ് റൊണാൾഡോ പോർച്ചു​ഗലിൽ എത്തിയത്. സീരി എ ക്ലബ്ബുകളുടെ താരങ്ങൾക്ക് വ്യക്തി​ഗത പരിശീലനത്തിന് അനുമതി ലഭിച്ചതോടെയാണ് റൊണാൾഡോ ഇറ്റലിയിലേക്ക് മടങ്ങിയത്. ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം കളിക്കാർക്ക് പരിശീലനത്തിന് അനുമതി നൽകിയത് 2019-2020 ഫുട്ബോൾ സീസൺ മടങ്ങിവരുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here