ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ സമനില കൈവിടാതെ കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. സീസണിലെ ആറാം സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാമത് തുടരുന്നു.
ഫോമിലല്ലാത്ത ഗോൾ കീപ്പർ ടി.പി.രഹനേഷിന് പകരം ബിലാൽ ഖാനാണ് ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. ഇരുടീമും കടുത്ത പോരാട്ടം പുറത്തെടുത്തെങ്കിലും ഗോൾ നേടാനായില്ല. ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിലുള്ള ആദ്യ പോരാട്ടവും സമനിലയിൽ കലാശിച്ചിരുന്നു.
ലീഗിൽ 16 മത്സരങ്ങളിൽ 15 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിന് 14 മത്സരങ്ങളിൽ 12 പോയിന്റുണ്ട്. 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി എഫ്സി ഗോവയാണ് ലീഗിന്റെ തലപ്പത്ത്.