gnn24x7

ഖേലോ ഇന്ത്യയിൽ കളരിപ്പയറ്റിന് അംഗീകാരം

0
154
gnn24x7

ന്യൂഡൽഹി: കേരളത്തിൻറെ തനത് കലയായ കളരിപ്പയറ്റ് ഇനി ഇന്ത്യയുടെ യൂത്ത് ഗെയിംസിലെ ഘടകമായി മാറുന്നു. 2021 നടക്കുന്ന ഇന്ന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഒരു പ്രധാനപ്പെട്ട മത്സരവിഭാഗം ആയി കളരിപ്പയറ്റും കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. കളരിപ്പയറ്റിനെ കൂടാതെ മറ്റ് 4 ഇതര കായിക വിഭാഗങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗട്ക, താങ് – ടാ , മല്ല ഖബ്മ, എന്നിവയാണ് ഉൾപ്പെടുത്തിയ മറ്റ് കായിക വിഭാഗങ്ങൾ .

അന്യംനിന്നുപോകുന്ന കായികമത്സരങ്ങൾ പുനരുജ്ജീവിപ്പിക്കുക അ എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരം നാടൻകലാ കായിക വിഭാഗങ്ങളെ ഇത്തവണത്തെ ഖേലോ ഇന്ത്യയിൽ ഉൾപ്പെടുത്തിയതെന്ന് എന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു വെളിപ്പെടുത്തി. മധ്യപ്രദേശ് മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രചുരപ്രചാരം നേടിയ കായിക പ്രകടനമാണ് മല്ലമബമ. ജിംനാസ്റ്റി കി നോട് ചേർന്നു നിൽക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഈ കായിക വിഭാഗത്തിലുള്ളത്.

പഞ്ചാബിലെ സിഖ് മത വിഭാഗവുമായി ചേർന്നിട്ടുള്ള കായിക പ്രകടനമാണ് ഗട്ക . ഇത് എത്രയോ വർഷങ്ങളായി സിഖ് വംശജരുടെ ഇടയിൽ നിലനിൽക്കുന്ന കായിക വിഭാഗമാണ്. നീണ്ട വടി ഉപയോഗിച്ചാണ് ഈ കായിക പ്രകടനം നടത്തുന്നത്. അതുപോലെ തന്നെ ടാങ്ങ് – താ എന്ന് പറയുന്ന കായിക രൂപം മണിപ്പൂരിലെ ഇതിലെ പ്രത്യേക ഗോത്ര വിഭാഗക്കാർ ഇപ്പോഴും തുടർന്നു വരുന്ന കായിക ഉപാധിയാണ്. കുന്തവും വാളും പരിചയും ഉപയോഗിച്ചുള്ള പ്രത്യേക കായിക പ്രകടനമാണ് ടാങ് – ത.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here