gnn24x7

ടി20 ലോകകപ്പിലെ യോഗ്യതാ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് സിംബാബ്‌വെ

0
540
gnn24x7

ഹൊബാര്‍ട്ട്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ 31 റണ്‍സിന് തകര്‍ത്ത് സിംബാബ്‌വെ. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചപ്പോള്‍ അയര്‍ലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 174-7, അയര്‍ലന്‍ഡ് 20 ഓവറില്‍ 143-9.

സിംബാബ്‌വെയുടെ 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡ് തുടക്കത്തിലേ തകര്‍ ന്നടിഞ്ഞിരുന്നു. പോള്‍ സ്റ്റെര്‍ലിംഗ്(0), ക്യാപ്റ്റന്‍ ആന്‍ഡ്ര്യു ബാല്‍ബിറിന്‍(3), ലോറന്‍ ടക്കര്‍(11), ഹാരി ടെക്ടര്‍(1) എന്നിവര്‍ തുടക്കത്തിലെ പുറത്തായി.

gnn24x7