15.6 C
Dublin
Saturday, September 13, 2025
Home Tags India

Tag: India

ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ; ആരോപണങ്ങളെ തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

കീവ്: ഇന്ത്യൻ പൗരൻമാരെ യുക്രെയ്ൻ മനുഷ്യകവചമായി ഉപയോഗിക്കുന്നെന്ന ആരോപണവുമായി റഷ്യ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനു തടസ്സം യുക്രെയ്ന്റെ പുതിയ നീക്കമാണെന്നും പ്രധാനമായും ഇന്ത്യൻ വിദ്യാർഥികളെയാണ് സേന മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്നുമാണു റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം. യുക്രെയ്നിൽ...

24 മണിക്കൂറിനിടെ യുക്രൈനില്‍ നിന്ന് 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആറ് വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരേയും കൊണ്ട് ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പോളണ്ടില്‍...

ഓപ്പറേഷൻ ഗംഗ; നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേയ്ക്ക്

ന്യൂ‍ഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദൗത്യം ഏകോപിപ്പിക്കാൻ നാലു കേന്ദ്രമന്ത്രിമാരെ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണു സൂചന....

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,28,67,031 ആയി. 278 പേരാണ് മരിച്ചത്. ഇതോടെ ആകെ...

ഇന്ത്യ–യുഎഇ കരാറായി; 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കും

ന്യൂഡൽഹി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. കരാർ മേയ്...

എബിജി ഷിപ്‌യാഡ് ലിമിറ്റഡ് 22,842 കോടി തട്ടിയെടുത്തത് 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ

ന്യൂഡൽഹി: ഏകദേശം 98 കടലാസുകമ്പനികളുണ്ടാക്കി വർഷങ്ങൾ നീണ്ട ആസൂത്രണത്തിലൂടെയാണ് ബാങ്ക് വായ്പയായി എടുത്ത 22,842 കോടി രൂപ ഗുജറാത്ത് കേന്ദ്രമായ എബിജി ഷിപ്‌യാഡ് ലിമിറ്റഡ് തട്ടിയെടുത്തതെന്നു നിലവിൽ ലഭിച്ച രേഖകൾ വെളിപ്പെടുത്തുന്നു. വായ്പ...

അന്താരാഷ്ട്ര വിമാന ഗതാഗതം സാധാരണ നിലയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വ്യോമഗതാഗതം ഉടന്‍ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള വിലക്കും മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യ വാരത്തോടുകൂടിയോ പിന്‍വലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്...

യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍; മടങ്ങാനായത് നാലുപേര്‍ക്ക് മാത്രം

കീവ്: യുക്രെയ്നില്‍ നിന്ന് മടങ്ങാന്‍ വിമാനമില്ലാതെ വലഞ്ഞ് മലയാളികള്‍. അത്യാവശ്യക്കാരല്ലാത്ത എല്ലാ ഇന്ത്യക്കാരും മടങ്ങണമെന്ന നിര്‍ദേശം ഇന്ത്യന്‍ എംബസി നല്‍കിയശേഷം ഇന്നലെ മടങ്ങാനായത് നാലുപേര്‍ക്ക് മാത്രമാണ്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന...

അതിർത്തികൾ തുറന്ന് ഓസ്ട്രേലിയ; സ്വാഗതം ചെയത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ദില്ലി: അതിർത്തികൾ തുറക്കാനുള്ള ഓസ്ട്രേലിയൻ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തികൾ തുറന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ വഴിയൊരുക്കിയെന്ന് എസ് ജയശങ്കർ പ്രതികരിച്ചു. വിദ്യാർത്ഥികൾ മടങ്ങി തുടങ്ങിയെന്ന്...

രാജ്യത്ത് 50,407 പുതിയ കോവിഡ് കേസ്; 1,36,962 പേർ രോഗമുക്തരായി

ന്യൂഡൽഹി: രാജ്യത്ത് 50,407 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേക്കാൾ 13 ശതമാനം കുറവാണിത്. വെള്ളിയാഴ്ച 58,077 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,50,532 സാംപിളുകൾ പരിശോധിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്