gnn24x7

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി

0
179
gnn24x7

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി. 418,872 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 3,733,379 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 3,299,281  ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

കൊവിഡ് ബാധിതര്‍ ഏറ്റവും കൂടതലുള്ളത് അമേരിക്കയില്‍ തന്നെയാണ്. 2066401 കൊവിഡ് കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 115,13ആളുകളാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 808,494 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

ബ്രസീലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 775,184 കൊവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39,797 മരണങ്ങളാണ് ബ്രസീലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാംസ്ഥാനത്തുള്ള റഷ്യയില്‍ 493,657 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

6358 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. യു.കെയില്‍ 290143 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് അതേസമയം മരണപ്പെട്ടവരുടെ എണ്ണം 41128 ആണ്.ഏറ്റവും കൊവിഡ് ബാധിതരുള്ളവരുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത് തുടരുകയാണ് 287155 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 8107 ആളുകളാണ് മരിച്ചത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here