gnn24x7

800 കോടി വർഷം മുൻപുണ്ടായ വൻ പ്രപഞ്ച സ്ഫോടനം കണ്ടെത്തി

0
116
gnn24x7

ഏറ്റവും വലിയപ്രപഞ്ച വിസ്ഫോടനം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. “എടി2021 എൽഡബ്ല്യു എക്സ് എന്നു പേരിട്ടിരിക്കുന്നവിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുണ്ട്, സൂര്യനെക്കാൾ2 ലക്ഷം കോടി മടങ്ങ്പ്രകാശമാനവുമാണ്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി,ഹവായിയിലെ അറ്റ്ലസ് എന്നീ പ്രപഞ്ചനിരീക്ഷണ കേന്ദ്രങ്ങളിൽ 2020 ൽ ആണ് ആദ്യമായി ഇതു കണ്ടെത്തിയത്.ഈ സ്ഫോടനത്തിന്റെ കൃത്യമായ കാരണം മനസ്സിലായിട്ടില്ല. സൂര്യന്റെ ആയിരമിരട്ടി വലുപ്പമുള്ള ഒരു വൻ വാതകപടലം അതിപിണ്ഡ തമോഗർത്തത്തിന്റെ സ്വാധീനത്താൽ പൊട്ടിത്തെറിച്ചതാകാം എന്ന് കരുതുന്നു.

800 കോടി പ്രകാശവർഷമകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. അതായത് 800 കോടി വർഷം മുൻപായിരുന്നു സ്ഫോടനം. അന്ന് പ്രപഞ്ചം രൂപംകൊണ്ടിട്ട് 600 കോടി വർഷമേ ആയിരുന്നുള്ളൂ.ഇത്ര തീവ്രമായ ഒരു പൊട്ടിത്തെറി മുൻപു കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ അറിയിച്ചു. 3 വർഷത്തിലധികം ഇതു നീണ്ടു നിന്നു. കഴിഞ്ഞ വർഷം ഇതിലും പ്രകാശമാനമായ ഒരു പൊട്ടിത്തെറി കണ്ടെത്തിയിരുന്നു. എന്നാൽ, അൽപനേരം മാത്രമേ ഇത് നീണ്ടുനിന്നുള്ളൂ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7