gnn24x7

ചേര്‍ത്തു നിര്‍ത്താം നമുക്കവരെ; ഭിന്നശേഷിക്കുട്ടികള്‍ക്കായി വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാട്

0
167
gnn24x7

തിരുവനന്തപുരം:  ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി മുതുകാടെത്തുന്നു.  സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് വിസ്മയ സാന്ത്വനം എന്ന പേരില്‍ ഒരു പ്രത്യേക കലാമേള ഒരുക്കുന്നത്. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യവിരുന്ന് ഏപ്രില്‍ 18ന് യു.കെ സമയം 2നും ഇന്ത്യന്‍ സമയം 6.30നുമായി യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണുവാനാകും.

യു.കെയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും  ഉള്‍പ്പെടുന്നു.  ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here