gnn24x7

വധ ഗൂഢാലോചന നടത്തിയെന്ന കേസ്; ദിലീപ് നൽകിയ ഹർജി ഈ മാസം 17 ലേക്ക് മാറ്റി

0
330
gnn24x7

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഈ മാസം 17 ലേക്കാണ് മാറ്റിവച്ചത്. കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകൾ പ്രതികൾ നേരത്തെ നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ആറ് ഫോണുകളിൽ 4 ഫോണുകൾ
ജനുവരി 29, 30 തീയതികളിലായി മൂബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചിരിക്കുന്നത്. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

gnn24x7