gnn24x7

നൂറ് കോടി വാക്സിൻ വിതരണം, ഓരോ പൗരന്റെയും വിജയം; ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണെന്ന് പ്രധാനമന്ത്രി

0
169
gnn24x7

ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് ഓരോ പൗരന്റെയും വിജയമാണെന്നും രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തില്‍ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി.

ഇന്ത്യയുടെ നേട്ടങ്ങള്‍ ലേകരാജ്യങ്ങള്‍ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേര്‍സാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ തുല്യത പാലിക്കാന്‍ നമുക്ക സാധിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്‌സിന്‍ ലഭ്യമാക്കാനായി. വിഐപി സംസ്‌കാരത്തെ പൂര്‍ണമായും അകറ്റിനിര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് ഈ നേട്ടം. മഹാമാരിയെ ഇന്ത്യ തോല്‍പ്പിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here