gnn24x7

ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോളിനും വില കൂട്ടി

0
293
gnn24x7

ന്യൂദല്‍ഹി: തുടര്‍ച്ചയായി നാല് ദിവസം ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോളിനും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 101 രൂപ 57 പൈസയായി.

72 ദിവസത്തിന് ശേഷമാണ് പെട്രോൾവില കൂട്ടുന്നത്.കൊച്ചിയില്‍ ചൊവ്വാഴ്ചത്തെ ഡീസല്‍ വില 94 രൂപ 58 പൈസയാണ്. പെട്രോള്‍ 101 രൂപ 70 പൈസ. തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്.

gnn24x7