gnn24x7

ചെസ്സ് ലോകകപ്പ്: പ്രഗ്നാനന്ദ ഫൈനലിൽ; എതിരാളി മാഗ്നസ് കാൾസൺ

0
157
gnn24x7

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലിൽ. സെമിയിൽ യുഎസ്എയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം. ചെസ് ലോകകപ്പ് ഫൈനലിൽ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 18- കാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കി. ഫൈനലിൽ മാഗ്നസ് കാൾസനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസർബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാൾസന്റെ ഫൈനൽ പ്രവേശം.

വ്യാഴാഴ്ച ക്വാർട്ടർ ഫൈനലിൽ മറ്റൊരു ഇന്ത്യൻതാരം അർജുൻ എറിഗാസിയെ തോൽപ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ തോറ്റശേഷം തിരിച്ചുവന്ന്, ഏഴ് ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിലാണ് ജേതാവായത്. ഫൈനലിലെത്തിയതോടെ അടുത്ത ലോകചാമ്പ്യനെ നിർണയിക്കാനുള്ള കാൻഡിഡേറ്റ് മത്സരങ്ങൾക്ക് പ്രജ്ഞാനന്ദ യോഗ്യത നേടാൻ സാധ്യതയേറി.

ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്നസ് കാൾസണും ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി മാറിയ പ്രഗ്നാനന്ദ 2005ൽ ടൂർണമെന്റ് നോക്കൗട്ട് ഫോർമാറ്റിലേക്ക് മാറിയശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ്. 2002ലും 2002ലും വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യനായത് 24 കളിക്കാരുൾപ്പെടുന്ന ലീഗ് കം നോക്കൗട്ട് റൗണ്ടിലൂടെയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7