gnn24x7

ജയിലിൽ തീപിടുത്തം; 41 പേർ മരിച്ചു

0
386
gnn24x7

ബുധനാഴ്ച പുലർച്ചെ തിരക്കേറിയ ഇന്തോനേഷ്യൻ തന്‍ജെറാങ് ജയിലിൽ തീ പടർന്ന് 41 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം ഭൂരിഭാഗം തടവുകാരും ഉറങ്ങുകയായിരുന്നു. മയക്കുമരുന്ന് കേസിൽ ജയിലിലായ തടവുകാരെ പാർപ്പിച്ചിരുന്ന ഒരു ബ്ലോക്കിനുള്ളിൽ ബുധനാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. അഗ്നിശമനസേന തീ അണച്ചു.

തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ’41 തടവുകാർ മരിച്ചു, 8 പേരുടെ നില ഗുരുതരമാണ്. വൈദ്യുത തകരാറാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ജയിലിൽ തടവിലാക്കാൻ രൂപകൽപ്പന ചെയ്തതിന്റെ മൂന്നിരട്ടിയിലധികം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

gnn24x7