gnn24x7

എ ആർ ബാങ്ക് ക്രമക്കേട്; കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം

0
453
gnn24x7

എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീലിനെ വിളിച്ച് അതൃപ്തി അറിയിക്കുകയും പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

സഹകരണ ബാങ്കിൽ ഇഡി അനേഷണമെന്നത് പാർട്ടി നിലപാടിന് എതിരെന്ന് സിപിഐഎം വ്യക്തമാക്കി. അതേസമയം ഇന്നലെ മുഖ്യമന്ത്രിയും ജലീലിന്റെ ആരോപണങ്ങള്‍ തള്ളിയിരുന്നു. സഹകരണമേഖല സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയം ആണെന്നും ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

കൂടാതെ സഹകരണ മന്ത്രി വി എൻ വാസവനും ഒരേ അഭിപ്രായത്തിൽ രംഗത്തുവന്നു. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

gnn24x7