gnn24x7

റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും

0
89
gnn24x7

ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവവ് കാലയളവോ വർധിക്കും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാൻ സാധ്യതയുണ്ട്. ഒൻപത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടർച്ചയായ ആറാം തവണയാണ്.

റിസർവ് ബാങ്ക് പണനയസമിതി യോഗത്തിനു പിന്നാലെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്. മൂന്നുതവണയായി 0.50ശതമാനം വീതം റിപ്പോ ഉയർത്തിയതിനുശേഷം ഡിസംബറിൽ 0.35 ബേസിസിൽ പോയന്റിൽ വർധന ഒതുക്കിയിരുന്നു. ഇതോടെ മെയ് മാസത്തിനുശേഷംഇതുവരെയുള്ള റിപ്പോ നിരക്കിലെ വർധന 2.50ശതമാനമാണ്.

അടുത്ത മാസങ്ങളിൽകൂടി പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാർജിക്കുമെന്നാണ് വിലയിരുത്തൽ. 2023-2024 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബർ, ഡിസംബർ മാസങ്ങളിൽ ആർബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് താഴെയായിരുന്നു. 2022 ജനുവരി മുതൽ തുടർച്ചയായി മൂന്നു പാദങ്ങളിൽ ഉയർന്ന നിരക്കിൽ തുടർന്ന ശേഷമായിരുന്നു നേരിയ തോതിൽ ഇടിവുണ്ടായത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here