gnn24x7

ചൈനയിൽ നിന്ന് വരുന്നവർക്ക് RTPCR നിർബന്ധം; നിയന്ത്രണം മറ്റ് മൂന്ന് രാജ്യങ്ങൾക്കും

0
103
gnn24x7

ന്യൂഡൽഹി: ചൈനയിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി. ഇത് കൂടാതെ ദക്ഷിണകൊറിയ, ജപ്പാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ആർടിപിസിആർ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു.

വീണ്ടുമൊരു കോവിഡ് വ്യാപനത്തെ നേരിടുന്നതിനായ തയ്യാറെടുപ്പുകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ചൈനയിലെ ശക്തമായ കോവിഡ് വ്യാപന സാഹചര്യം വലിയ രീതിയിൽ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ മുൻകരുതൽ നടപടികൾ.

ചൈന, ദക്ഷിണകൊറിയ, ജപ്പാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് നിലവിലുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്നതിനുള്ള എയർ സുവിധ ഫോം നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ വിമാന യാത്രികരും ഈ ഫോം പൂരിപ്പിച്ചിരിക്കണം. അതേസമയം ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും. പകർച്ചാവ്യാധി തടയുന്നതിൽ നമുക്ക് മൂന്ന് വർഷത്തെ അനുഭവ പരിചയം ഉണ്ടെന്നും മന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് എല്ലാവിധ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here