gnn24x7

ശരത്കുമാറിനും രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ

0
426
gnn24x7

ചെന്നൈ: നടൻ ശരത്കുമാറിനും രാധിക ശരത്കുമാറിനും ചെക്ക് കേസിൽ ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ സ്‌പെഷ്യല്‍ കോടതി.ഇവർക്കെതിരെ കേസ് നൽകിയിരിക്കുന്നത് റേഡിയന്‍സ് മീഡിയ എന്ന കമ്പനിയാണ്.

തടവ് ശിക്ഷയ്ക്ക് പുറമെ അഞ്ച് കോടി രൂപയുടെ പിഴയും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ശരത് കുമാർ, രാധിക, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നടത്തുന്ന മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി. ഇത് കൂടാതെ ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

gnn24x7