gnn24x7

ശ്രീറാമിന് തിരിച്ചടി: ബഷീർ കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു

0
89
gnn24x7

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ വിചാരണ നടപടികൾ ഹൈക്കോടതി ചെയ്തു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത് ചോദ്യംചെയ്ത സംസ്ഥാന സർക്കാർ ഹർജിയിലാണ് നടപടി. നേരത്തെ, കേസിൽ ശ്രീറാമിനെതിരായ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം തിരുവനന്തപുരം സെഷൻസ് കോടതി ഒഴിവാക്കി നൽകിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം നൽകിയ ഹർജിയിലായിരുന്നു ഈ നടപടി. കേസിലെ തുടർ വിചാരണയുമായി മുന്നോട്ടുപോകുന്നതിനാണ് ഹൈക്കോടതി ഇപ്പോൾ രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയിൽ എത്തിയത്. ശ്രീറാമിനെതിരേ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കുമെന്നും ഈ കുറ്റം കൂടി ചുമത്തിയുള്ള വിചാരണ വേണമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഈ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും തിരുവനന്തപുരത്തെ കോടതിയിൽ നടക്കേണ്ട ഈ കേസിന്റെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി അന്തിമതീരുമാനം എടുത്ത ശേഷമായിരിക്കും വിചാരണ നടപടികളിലേക്ക് കടക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here