gnn24x7

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും

0
173
gnn24x7

തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സാധാരണ ജീവനക്കാരായ നിരവധി താല്‍ക്കാലിക ജോലിക്കാര്‍ ഉണ്ട്. അവരെയല്ലാം സ്ഥിരപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തു. കേരളത്തിലെ മിക്ക സര്‍വ്വകലാശാലകളിലും പി.എസ്.സി ക്ക് റിപ്പോട്ട് ചെയ്യാത്ത ഒഴിവകളാണ് മിക്കവയും. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഇതിനകം 35 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമെടുത്തു. ഇതുപ്രകാരം 10 വര്‍ഷത്തിലധികമായി ജോലി ചെയ്തു വരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.

കൂടുതല്‍ ജോലിക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം അടുത്ത സിന്‍ഡിക്കേറ്റ് യോഗങ്ങളില്‍ തീരുമനിച്ചേക്കും. ഇപ്പോള്‍ ഒഴിവുകള്‍ ഇല്ലാത്ത സൂപ്പര മ്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താനും തീരുമാനത്തില്‍ ഉണ്ട്. കാലിക്കറ്റ് സര്‍വകകലാശാലയ്ക്ക പുറമെ കേരള സര്‍വ്വകലാശാലയിലും ഇത്തരത്തിലുള്ള നിയമനങ്ങള്‍ സന്‍ഡിക്കേറ്റിന് സമര്‍പ്പിക്കാനിരിക്കുകയാണ്.

ഇതുകൂടാതെ കേരള സര്‍വകലാശാലയും സംസ്‌കൃത സര്‍വകലാശാലയും, കൊച്ചി സര്‍വകലാശലയും, കാര്‍ഷിക സര്‍വകലാശാലയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here