gnn24x7

‘ആരെങ്കിലും മരിക്കേണ്ടി വന്നാൽ അത് താനായിരിക്കണം’; അക്രമാസക്തനായ നായയിൽ നിന്നും കുഞ്ഞുപെങ്ങളെ രക്ഷിച്ച് ആറുവയസുകാരൻ

0
182
gnn24x7

ആറു വയസുകാരനായ ബ്രിഡ്ജർ വാക്കർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർ ഹീറോ. അക്രമാസക്തനായ നായയിൽ നിന്ന് തന്‍റെ കുഞ്ഞ് സഹോദരിയെ രക്ഷിച്ചാണ് ബ്രിഡ്ജർ സോഷ്യൽ മീഡിയയിലെ താരമായിരിക്കുന്നത്.

യുഎസിലെ വ്യോമിംഗ് നിവാസിയാണ് ഈ പുതിയ സൂപ്പർ ഹീറോ. ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായ തന്‍റെ നാലുവയസുകാരിയായ സഹോദരിയെ ആക്രമിക്കുന്നത് കണ്ട് ഭയന്ന് മാറി നിൽക്കാൻ ബ്രിഡ്ജർ തയ്യാറായില്ല. മറിച്ച് സഹോദരിക്ക് കവചമായി ധൈര്യപൂർവ്വം നായയെ നേരിട്ടു. ആക്രമണത്തിൽ ബ്രിഡ്ജറിന് സാരമായി തന്നെ പരിക്കേൽക്കുകയും ചെയ്തു. രണ്ട് മണിക്കൂർ നീണ്ട സർജറിക്കൊടുവിൽ 90 സ്റ്റിച്ചുകളാണ് മുഖത്തെ മുറിവിന് വേണ്ടി വന്നത്.

‘ആരെങ്കിലും മരിക്കേണ്ടി വന്നാൽ അത് താനായിരിക്കണം’ എന്നായിരുന്നു എന്തിനാണ് നായയുടെ മുന്നിലേക്കെടുത്ത് ചാടിയതെന്ന് പിതാവ് ചോദിച്ചപ്പോൾ ഈ കുരുന്ന് മറുപടി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ബ്രിഡ്ജറിന്‍റെ കഥ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടി.

ഇന്‍റർനെറ്റിലെ ഈ പുതിയ സൂപ്പർ ഹീറോയെ അഭിനന്ദിച്ചവരുടെ കൂട്ടത്തിൽ അവഞ്ചേഴ്സിലെ സൂപ്പർ ഹീറോകളായ ‘ക്യാപ്റ്റൻ അമേരിക്ക’ ക്രിസ് ഇവാന്‍സ്’തോർ’ ക്രിസ് ഹാംസ്വർത്ത് ‘അയൺമാൻ’ റോബർ‍ട്ട് ഡൗണി ജൂനിയർ എന്നിവരും ഉൾപ്പെടുന്നു… ബ്രിഡ്ജറിനെയും കുടുംബത്തെയും ഓർത്ത് രാജ്യം മുഴുവൻ അഭിമാനിക്കുന്നു എന്നാണ് കുരുന്നിന്‍റെ ധൈര്യത്തെ അഭിനന്ദിച്ച പ്രത്യേക സന്ദേശത്തിൽ ക്രിസ് ഇവാൻസ് അറിയിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here