gnn24x7

ലൈഫ് പദ്ധതിയ്ക്കായി 2.68 ഏക്കർ സൗജന്യമായി നൽകി തിരുവനന്തപുരം പൂവച്ചൽ സ്വദേശി

0
195
gnn24x7

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടയിലും സഹജീവികളോടുള്ള നിസ്വാർത്ഥ സേവനങ്ങൾ നമ്മുക്കിടയിൽ ഉണ്ടാകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് തിരുവനന്തപുരം പൂവച്ചൽ സ്വദേശി സുകുമാരൻ വൈദ്യനും നാടിന് വേണ്ടി ചെയ്തത്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന്റെ ലൈഫ് പദ്ധതിയ്ക്ക് സൗജന്യമായി കൈമാറിയിരിക്കുകയാണ് സുകുമാരൻ.

പൂവച്ചൽ പന്നിയോട് എന്ന സ്ഥലത്തെ രണ്ടര ഏക്കറിൽ അധികം ഭൂമിയാണ് കൈമാറിയത്. വിപണിവിലയിൽ മൂന്ന് കോടി രൂപയിലധികം രൂപ വിലവരും. ലൈഫ് പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റുകൾ കൂടാതെ ആശുപത്രിയും, സ്കൂളും എല്ലാം നിർമ്മിക്കുമെന്ന നിർദ്ദേശവും പഞ്ചായത്തിന് നൽകിയിട്ടുണ്ട്. സർക്കാരിനോടുള്ള വിശ്വാസ്യതയും, ലൈഫ് പദ്ധതിയുടെ ഇതുവരെ നടത്തിപ്പിലെ സുതാര്യതയുമാണ് ഭൂമി കൈമാറാൻ കാരണമെന്നും സുകുമാരൻ വൈദ്യൻ പറഞ്ഞു.

പാരമ്പര്യ വൈദ്യനായ സുകുമാരൻ സ്വന്തം അധ്വാനത്തിലൂടെ വാങ്ങിയ ഭൂമിയാണ് കൈമാറിയത്. ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്ന് സുകുമാരൻ വൈദ്യൻ പണം വാങ്ങാറില്ല. കൃഷിയും, തേനീച്ച വളർത്തലും എല്ലാം നടത്തിയാണ് ഭൂമിയ്ക്കുള്ള തുക കണ്ടെത്തിയത്. മക്കളുടെയും, ബന്ധുക്കളുടെയും സമ്മതത്തോടെയാണ് ഭൂമി നൽകിയത്.

അമ്മയുടെ പേരിലുള്ള ജാനകിയമ്മ ട്രസ്റ്റിന്റെ ഭാഗമായും നിരവധി സേവനപ്രവർത്തനങ്ങൾ സുകുമാരൻ നടത്തുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here