gnn24x7

ഭാരതത്തിലെ കര്‍ഷക സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനിന്‍ വന്‍പ്രതിഷേധം

0
221
gnn24x7

ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയില്‍ ദിവസങ്ങളായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനില്‍ വന്‍ പ്രതിഷേധ റാലിയും മറ്റും നടത്തി. വന്‍ജനാവലിയില്‍ നിന്നും നിരവധിപേരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞ് ലണ്ടന്‍ പോലീസ് അറസ്റ്റു ചെയ്തു.

ഓള്‍ഡ്വിച്ചിലെ ഇന്ത്യന്‍ എംബസിക്ക് സമീപത്താണ് നിരവധിപേര്‍ ഒത്തുകൂടിയ കൂറ്റന്‍ റാലി രൂപപ്പെട്ടത്. തുടര്‍ന്ന് പ്രകടനക്കാര്‍ കൂട്ടത്തോടെ ട്രാഫല്‍ഗര്‍ ചതുരത്തിലേക്ക് കാല്‍നടയായി പ്രകടനം നടത്തി. തങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന രീതിയിലുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് സിഖ്കാരകടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ കര്‍ഷകര്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി മുദ്രാവാക്യങ്ങള്‍ മുഴക്കി വന്നത്.

കര്‍ശനമായ കോവിഡ് നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ അറസ്റ്റ് ഉണ്ടാവുമെന്ന പോലീസ് നിരന്തരം മുന്നറിയിപ്പ് കൊടുത്തു കൊണ്ടിരുന്നു. എന്നാല്‍ പ്രകടനക്കാര്‍ ഇതൊന്നും വകവച്ചില്ലെന്നു മാത്രമല്ല, വിദേശീയരും പ്രകടനത്തില്‍ അണിചേരാന്‍ തുടങ്ങിയതോടെ പോലീസ് അറസ്റ്റ് തുടങ്ങി. അനുമതിയില്ലാതെ എങ്ങിനെ ഇത്രയും വലിയൊരു കൂട്ടായമ നടന്നുവെന്ന് അധികാരികളെയും പോലീസിനെയും ചിന്തയിലാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയിലെ ഈ അവസരത്തെ ഉപയോഗിച്ച് ഇന്ത്യ വിരുദ്ധ അജണ്ട പിന്തുടരാനുള്ള അവസരമായി പലരും ഇതിനെ ഉപയോഗിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു വന്നു.

(ചിത്രങ്ങള്‍: എ.എഫ്.പി/എ.പി)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here