gnn24x7

അനധികൃത കുടിയേറ്റക്കാർക്ക് അഭയാർഥിത്വത്തിന് സഹായം നൽകുന്ന അഭിഭാഷകർക്കെതിരെ നടപടിയുമായി യുകെ; അയർലണ്ടിലും ഉടൻ പ്രാബല്യത്തിൽ വന്നേക്കും

0
255
gnn24x7

വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ അനധികൃത കുടിയേറ്റക്കാർക്ക് സഹായം നൽകുന്ന അഭിഭാഷകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് യുകെ. വ്യാജ വാദങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്ന അഭിഭാഷകർക്ക് ജീവപര്യന്തം ജയിൽശിക്ഷ വരെ ലഭിക്കുന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് അറിയുന്നു. അയർലണ്ടിലും ഇത്തരത്തിൽ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

രാജ്യത്തിൽ നിന്നും നാടുകടത്തുന്നത് തടയുന്നതിന് അനധികൃത കുടിയേറ്റക്കാർക്ക് വ്യാജ രേഖകളടക്കമുള്ള നിർദ്ദേശങ്ങൾ നൽകുന്ന സോളിസിറ്റർമാർക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്താണ് ഹോം സെക്രട്ടറി സുവെല്ലാ ബാവർമാൻ പുതിയ ടാക്സ്ഫോഴ്സിനെ ചുമതലപ്പെടുത്തി. ഗവൺമെന്റും നിയമപാലകരും തമ്മിൽ കൂടുതൽ ഏകോപനം വരുത്താനാണ് പ്രൊഫഷനൽ എനേബിളേഴ്സ് ടാസ്ക്ഫോഴ്സ് ലക്ഷ്യമിടുന്നത്. തട്ടിപ്പ് നടത്തുന്ന അഭിഭാഷകർക്ക് സെക്ഷൻ 25 പ്രകാരം ജീവപര്യന്തം ശിക്ഷ ലഭിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7