gnn24x7

രാഹുല്‍ ഗാന്ധിയുടെ “ഭാരത മാതാവ്” പരാമര്‍ശം മാപ്പ് അർഹിക്കാത്തതെന്ന് മോദി

0
393
gnn24x7

ഡൽഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത മാതാവ് പരാമര്‍ശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും നിരാശയില്‍ നിന്നാണ് രാഹുലിന്റെ പരാമര്‍ശമെന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് മോദിയുടെ വിമര്‍ശനം.

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണവും നരേന്ദ്രമോദി പ്രസംഗത്തില്‍ ആയുധമാക്കി. പ്രതിപക്ഷ ഐക്യത്തെ വിമര്‍ശിക്കാനായാണ് മോദി, രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത് പരാമര്‍ശിച്ചത്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഓഫീസ് അടിച്ച് തകര്‍ത്തവരുമായാണ് കോണ്‍ഗ്രസ് സൗഹൃദം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മോദി പ്രസംഗത്തിനിടെ പറഞ്ഞത്. ഇക്കാര്യമടക്കം ചൂണ്ടികാട്ടിയ പ്രധാനമന്ത്രി പ്രതിപക്ഷ സഖ്യത്തെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അഹങ്കാരമാണ് കോണ്‍ഗ്രസിനെ നാന്നൂറ് സീറ്റില്‍ നിന്ന് നാല്‍പ്പതിലേക്ക് എത്തിച്ചതെന്ന് മോദി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുബത്തിന്റെ കൈയ്യിലെന്നത് വ്യക്തമാക്കുന്നതെന്നും മോദി പരിഹസിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം ഉണ്ട്. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല. പ്രതിപക്ഷത്തിന്റെ അടുപ്പക്കാര്‍ക്ക് പോലും അവരുടെ പ്രസംഗത്തില്‍ സന്തോഷമില്ല. അഴിമതി പാര്‍ട്ടികള്‍ ഒന്നായിരിക്കുന്നുവെന്നും മോദി വിമര്‍ശിച്ചു.

ലോക്സഭയിലെ ഇന്നലത്തെ തന്‍റെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കിയതിലുള്ള പ്രതികരണത്തിനിടയായിരുന്നു രാഹുൽ ഗാന്ധിയുടെപരാമർശം. ഭാരത് മാതാവ് എന്ന പേര് ഇന്ന് ഇന്ത്യയിൽ അൺപാർലമെന്‍ററി ആയിരിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. എന്തുകൊണ്ടാണ് തന്‍റെ പ്രസംഗത്തിലെ വാക്കുകൾ സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കർ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
gnn24x7