ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശൻ. ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ കേരളത്തിലെ പ്രമുഖ നേതാക്കളിലൊരാളും പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനുമാണ് വി.ഡി സതീശൻ. വടശ്ശേരി ദാമോദരൻ സതീശൻ എന്നാണ് പൂർണമായ പേര്. ഡൽഹിയിൽ ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം പൂർത്തിയാക്കിയ എൽഡിഎഫിനെ അപ്രസക്തമാക്കി കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോൾ, ആ വിജയത്തിന്റെ അമരക്കാരൻ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്. വോട്ടെണ്ണൽ ദിനം മുതൽ കേരളം ഉറ്റുനോക്കിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് ഹൈക്കമാൻഡി നിർണ്ണായക പ്രഖ്യാപനത്തോടെ തിരശ്ശീല വീണിരിക്കുന്നത്.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, അന്തിമ വിജയം സതീശനെ തേടിയെത്തുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ നടത്തിയ പോരാട്ടവീര്യവും യുവതലമുറയ്ക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സ്വീകാര്യതയുമാണ് മുഖ്യമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

































