gnn24x7

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

0
391
gnn24x7

കൊച്ചി: ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു ആശുപത്രിയും അതിനോട് ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.

ജനുവരി മുപ്പത്തിയൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സംഗീതം ജേക്സ് ബിജോയ്. തിരക്കഥ ഫ്രാന്‍സിസ് തോമസ്. സംഭാഷണങ്ങളും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേയും എഴുതിയിരിക്കുന്നത് രണ്‍ജീത് കമലാ ശങ്കറും സലില്‍ വിയുമാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. ത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

വിജയ്ബാബു, നന്ദു, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ സി.വി സാരഥി, എ.വി അനൂപ്, മുകേഷ് ആര്‍ മേത്ത എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

gnn24x7