gnn24x7

ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രർഥന നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ

0
359
gnn24x7

തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടപ്രർഥന നടത്തിയതിന് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പടെ 11 പേർ അറസ്റ്റിൽ. തിരുവനന്തപുരം പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്തിലാണ് സംഭവം.

പെരിങ്ങമല, തെന്നൂർ സ്വദേശി കളായ ബഷീർ (55 ), ഷമീം ( 39 ) , റഷീദ് ( 63 ) , അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42), നസ്സിം (39) ‌ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65) , നിസ്സാർ മുഹമ്മദ് സുൾഫി (48)  എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.45 നാണ് നിർദ്ദേശം ലംഘിച്ച് പള്ളിയിൽ കൂട്ട നിസ്കാരം നടത്തിയത്.

ഐ.പി.സി 188,269 വകുപ്പുകൾ അനുസരിച്ച്  മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്നകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

gnn24x7