gnn24x7

കൊറോണ വൈറസ്; രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മുൻ ബാഴ്‌സലോണ ഇതിഹാസ താരം സാവിയും രംഗത്ത്

0
478
gnn24x7

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മുൻ ബാഴ്‌സലോണ ഇതിഹാസ താരം സാവിയും രംഗത്ത്. കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മില്യണ്‍ യൂറോ (ഏകദേശം 9 കോടി) നല്‍കാനാണ് സാവി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, പരിശീലകനായ ഗ്വാര്‍ഡിയോള തുടങ്ങിവര്‍ വലിയ തുക സംഭാവനയുമായി എത്തിയിരുന്നു. ഇവരും ഏകദേശം 9 കോടിയോളം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ പല ക്ലബുകളും ഫുട്‌ബോള്‍ ടീമിലെ താരങ്ങളും സഹായവുമായി രംഗത്ത് വരുന്നുണ്ട്. ബാഴ്‌സലോണ അടക്കമുള്ള ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ അടക്കം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നുണ്ട്.

യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഏജന്റ്‌ ഹോർജെ മെൻഡെസും പോർച്ചുഗലിന്‌ സഹായം നൽകി. ലിസ്‌ബണിലെയും പോർടോയിലെയും ആശുപത്രികൾക്ക്‌ ചികിത്സാ ഉപകരണങ്ങൾ നൽകി. ഫെഡററും ഭാര്യ മിർകയും എട്ട്‌ കോടി രൂപയുടെ സാമ്പത്തിക സഹായമാണ്‌ സ്വിറ്റ്‌സർലൻഡിന്‌ നൽകിയത്‌.

gnn24x7